ബ്ലാസ്റ്റേഴ്സിന് നാളെ നിർണായക പോരാട്ടം | Oneindia Malayalam

2018-02-07 86

പൂനെ സിറ്റിക്കെതിരേ പൂനെയില്‍ നേടിയ 2-1ന്റെ വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. 1-1ന്റെ സമനിലയോടെ കൈവിട്ടെന്നു തോന്നിച്ച കളിയില്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിലായിരുന്നു മഞ്ഞപ്പടയുടെ വിജയഗോള്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത ആംഗിളില്‍ നിന്നും മലയാളി താരം സികെ വിനീത് തൊടുത്ത വെടിയുണ്ട പൂനെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആയുസ്സാണ് നീട്ടിനല്‍കിയത്.ഈ സീസണില്‍ താളം കണ്ടെത്താനാവാതെ വലയുന്ന എടിക്കെയുടെ വീക്ക്‌നെസ് മുതലെടുത്ത് ജയവുമായി മടങ്ങാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.
Kerala Blasters to face ATK tomorrow at Kolkata